കേരളം

kerala

ETV Bharat / state

Kollam District| 'കൊല്ലം' എത്രയായി? കൊല്ലം ജില്ലയ്‌ക്ക് ഇന്ന് 74-ാം പിറന്നാൾ - അഷ്‌ടമുടിക്കായൽ

കൊല്ലം ജില്ല രൂപീകരിച്ചത് 1919 ജൂലൈ 1ന്. ഇന്ന് കൊല്ലത്തിന് 74-ാം ജന്മദിനം. അറിയാം കൊല്ലത്തെക്കുറിച്ച്...

kollam district  kollam district kerala  kollam  Quilon  കൊല്ലം  കൊല്ലം ജില്ല  കൊല്ലം ജില്ല രൂപപ്പെട്ട വർഷം  കൊല്ലം ജില്ലയുടെ ചരിത്രം  കൊല്ലത്തിന്‍റെ ചരിത്രം  കേരളം  പത്തനംതിട്ട  പത്തനംതിട്ട രൂപപ്പെട്ട വർഷം  pathanamthitta  അഷ്‌ടമുടി  അഷ്‌ടമുടിക്കായൽ
Kollam

By

Published : Jul 1, 2023, 1:17 PM IST

ഇന്ന് കൊല്ലം ജില്ലക്ക് 74-ാം പിറന്നാൾ ദിനം. 1949 ജൂലൈ ഒന്നിനാണ് കൊല്ലം ജില്ല രൂപീകൃതമായത്. കേരളത്തിന്‍റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് കൊല്ലം. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ലയും ആലപ്പുഴയും, കിഴക്ക് തമിഴ്‌നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്‍റെ അതിർത്തികൾ.

കശുവണ്ടി സംസ്‌കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ. പോർച്ചുഗീസ് കാലം മുതല്‍ കശുവണ്ടി വ്യവസായത്തിന് പേരുകേട്ട കൊല്ലത്ത് ഇപ്പോഴും നൂറുകണക്കിന് കശുവണ്ടി സംസ്‌കരണ ഫാക്‌ടറികളാണ് പ്രവർത്തിക്കുന്നത്. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ നമകരണം ചെയ്‌തു.

വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് കൊല്ലം ജില്ല. തീരപ്രദേശം, ഇടനാട്‌, മലനാട് എന്നിങ്ങനെ മൂന്നായി കൊല്ലം ജില്ലയിലെ ഭൂപ്രകൃതി വേര്‍തിരിക്കാന്‍ കഴിയും. കൃഷിയോഗ്യവും ചെമ്മണ്ണ് നിറഞ്ഞതും വനസമൃധവുമാണ് കൊല്ലം ജില്ല. കൊല്ലത്തിന്‍റെ ഏകദേശം 30 ശതമാനം ഭാഗം അഷ്‌ടമുടി കായൽ ആണ്. എട്ട് കൈവഴികളായി ഒഴുകുന്ന അഷ്‌ടമുടി കായലില്‍ ചെറുതും വലുതുമായ അനേകം ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ തങ്കശേരിയിൽ ആണ്. തെന്മല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, പുനലൂർ, മൺറോത്തുരുത്ത് തുടങ്ങിയവ ഈ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ അതിന്‍റെ വാണിജ്യ തലസ്ഥാനമായിരുന്നത് കൊല്ലമായിരുന്നു.

പ്രാചീനകാലം മുതലേ പ്രധാന തുറമുഖമായിരുന്നു കൊല്ലം. ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നു കൊല്ലം തുറമുഖം എന്നും അവിടത്തെ അങ്ങാടികൾ ഇന്ത്യയിൽ വച്ച് ഏറ്റവും മികച്ചതായിരുന്നു എന്നുമാണ് ആദ്യകാല സഞ്ചാരികൾ രേഖപ്പെടുത്തിയിരുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍പ്പാത കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈനായിരുന്നു.

രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങളും സ്ഥാപിച്ചിട്ടുണ്ട്. തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ 1949 ജൂലായ് ഒന്നിനാണ് കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്ത് കൊല്ലം ജില്ല രൂപീകൃമായത്. 1956ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്‌നാടിനോട് ചേർക്കപ്പെട്ടു.

തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു. പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും കൂട്ടിച്ചേർത്തു. 1957ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ താലൂക്കുകൾ ആലപ്പുഴയോട് ചേർത്തു. പത്തനംതിട്ടയും കുന്നത്തൂർ താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ലയും 1982-ൽ നിലവിൽ വന്നു.

ABOUT THE AUTHOR

...view details