കേരളം

kerala

ETV Bharat / state

'മകളെ' കാണാന്‍ ജില്ലാ കലക്ടര്‍ വീണ്ടുമെത്തി; ക്ഷേമാന്വേഷണം നടത്തി മടക്കം - ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍

കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ഷക്കീലയുടെ വിവാഹം പനമൂട് ദേവീക്ഷേത്രത്തിൽ വെച്ച് നടന്നത്. വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സ്ഥാനത്ത് കൈ പിടിച്ചു നൽകിയതും മറ്റെല്ലാത്തിനും മേൽനോട്ടം നല്‍കിയതും ജില്ലാ കലക്ടർ ബി അബ്ദുൽ നാസറായിരുന്നു.

kollam district collector  b abdul nasar ias  കൊല്ലം ജില്ലാ കലക്ടര്‍  ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍  പിതൃ വാത്സല്യം
മകളെ' കാണാന്‍ ജില്ലാ കലക്ടര്‍ വീണ്ടുമെത്തി; ക്ഷേമാന്വേഷണം നടത്തി മടക്കം

By

Published : Sep 8, 2021, 3:57 PM IST

കൊല്ലം : കുടുംബ ജീവിതത്തിന്‍റെ ഭദ്രതയിലേക്ക് ആനയിച്ച 'മകളെ' കാണാന്‍ പിതൃസഹജ വാത്സല്യത്തിന്‍റെ കരുതലുമായി ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.

ഒരാഴ്ച മുമ്പ് ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലായിരുന്ന ഷക്കീലയുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചതിന് പിന്നാലെ ഭർത്താവ് വിധുരാജിന്‍റെ വീട്ടിലെത്തിയാണ് കലക്ടര്‍ ക്ഷേമാന്വേഷണം നടത്തിയത്. ഇതുവഴി ഒരു പിതാവിന്‍റെ ചുമതലകള്‍ അവസാനിക്കുന്നില്ലെന്ന് പറയാതെ പറയുകയാണ് അദ്ദേഹം.

ഭാര്യ എം.കെ. റുക്‌സാനയുമൊത്തായിരുന്നു കലക്ടര്‍ ഷക്കീലയെ കാണാനെത്തിയത്. തുടര്‍ന്ന് കുടുംബത്തോടൊപ്പം അല്‍പ സമയം ചിലവഴിച്ച്, ഭാവിജീവിതത്തിന് ആശംസകളും നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. വനിത-ശിശുവികസന ഓഫീസര്‍ എസ്. ഗീതാകുമാരിയും ഒപ്പമുമണ്ടായിരുന്നു.

'മകളെ' കാണാന്‍ ജില്ലാ കലക്ടര്‍ വീണ്ടുമെത്തി; ക്ഷേമാന്വേഷണം നടത്തി മടക്കം

കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ഷക്കീലയുടെ വിവാഹം പനമൂട് ദേവീക്ഷേത്രത്തിൽ വെച്ച് നടന്നത്. വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സ്ഥാനത്ത് കൈ പിടിച്ചു നൽകിയതും മറ്റെല്ലാത്തിനും മേൽനോട്ടം നല്‍കിയതും ജില്ലാ കലക്ടർ ബി അബ്ദുൽ നാസറായിരുന്നു.

also read: ആശങ്ക ഒഴിയുന്നു; നിപ പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവ്

തീരെ ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഷക്കീല കഴിഞ്ഞ പതിനെട്ട് വർഷത്തിലേറെയായി വനിതാ ശിശു വികസന വകുപ്പിന്‍റെ സംരക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പതിനെട്ട് വയസ് പൂർത്തിയായതോടെയാണ് ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലെത്തിയത്.

ABOUT THE AUTHOR

...view details