കൊല്ലം:വിഴിഞ്ഞത്തെ പൊലീസ് നരനായാട്ടിനെതിരെ കൊല്ലം രൂപത അൽമായ കമ്മിഷന്‍റെയും, വിഴിഞ്ഞം ഐക്യദാർഢ്യ സമിതിയുടെയും നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധം പ്രകടനം നടത്തി. ആർച്ച് ബിഷപ്പിനും വൈദികർക്കുമെതിരെ കള്ളകേസുകൾ എടുത്ത ഇടതുപക്ഷ ഭരണകൂടഭീകരതക്കെതിരെയാണ് കൊല്ലം ജില്ല വിഴിഞ്ഞം ഐക്യദാർഢ്യ സമിതി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
വിഴിഞ്ഞം സമരം; സർക്കാരിനെതിരെ പ്രതിഷേധവുമായി കൊല്ലം രൂപത - സർക്കാരിനെതിരെ പ്രതിഷേധവുമായി കൊല്ലം രൂപത
കൊല്ലം രൂപത അൽമായ കമ്മിഷന്‍റെയും, വിഴിഞ്ഞം ഐക്യദാർഢ്യ സമിതിയുടെയും നേതൃത്വത്തിലാണ് വിഴിഞ്ഞം സമരത്തിനെതിരായ സർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയത്.
നിരപരാധികളും നിരാലംബരുമായ മത്സ്യത്തൊഴിലാളികളെ മനപ്പൂർവം പ്രകോപിപ്പിച്ചു അക്രമത്തിലേക്ക് നയിക്കാൻ സർക്കാർ സംവിധാനങ്ങളും പൊലീസും ശ്രമിച്ചു എന്നത് അത്യന്തം ആപൽക്കരമാണ്. അത്തരക്കാരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു.
കൊല്ലം തുയ്യം ദേവാലയത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ ചിന്നക്കടയിൽ സമാപിച്ചു. ഐക്യദാർഢ്യ സമിതിയുടെ നേതാക്കളായ അനിൽ ജോൺ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഫാ. ജോർജ് സെബാസ്റ്റ്യൻ, ഷൈല കെ ജോൺ, അഡ്വ ഫ്രാൻസിസ് നെറ്റോ, പ്രൊഫ എസ് വർഗീസ്, എം കെ സലിം, സിസ്‌റ്റർ എമ്മാ മേരി, യോഹന്നാൻ ആന്‍റണി, ലെസ്‌റ്റർ കാർഡോസ് സാജു കുരിശിങ്കൽ, എസ്. സ്‌റ്റീഫൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.