കേരളം

kerala

ETV Bharat / state

ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ പണപ്പിരിവെന്ന് പരാതി - Devaswom Bord

ബലിതര്‍പ്പണം നടത്തണമെങ്കില്‍ നൂറ് രൂപ നല്‍കണമെന്ന് പരികര്‍മികള്‍

ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ പണപ്പിരിവ്

By

Published : Jul 31, 2019, 9:37 PM IST

Updated : Aug 1, 2019, 7:18 AM IST

കൊല്ലം: കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച്‌ അധിക തുക തട്ടിപ്പെന്ന് പരാതി. ബലിതര്‍പ്പണത്തിനെത്തിയവരില്‍ നിന്നാണ് തുക ഈടാക്കിയത്. നൂറ് രൂപയാണ് തുക. ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച അമ്പതുരൂപക്ക് പുറമെ അധിക തുക വാങ്ങിയത് ബലിതര്‍പ്പണത്തിനെത്തിയവര്‍ ചോദ്യം ചെയ്തു.

ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ പണപ്പിരിവെന്ന് പരാതി

ബലി തര്‍പ്പണം നടത്തണമെങ്കില്‍ നൂറുരൂപ വേണമെന്ന് പരികര്‍മികള്‍ ആവശ്യപ്പെട്ടു. ബലിതര്‍പ്പണം നടത്തുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡിന്‍റെ പേരിലുള്ള രസീതും നല്‍കി. രസീതില്‍ സംശയം തോന്നിയവര്‍ കുളത്തുപ്പുഴ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ പരാതി നല്‍കി. ദേവസ്വം ഓഫീസറുടെ പരാതിയില്‍ കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതി കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലിതര്‍പ്പണ ചടങ്ങുകള്‍ നിര്‍ത്തിവപ്പിച്ചു. ഇവരില്‍ നിന്ന് ഒന്‍പതിനായിരത്തോളം രൂപയും ഇരുപതോളം വ്യാജ രസീത് ബുക്കുകളും കണ്ടെടുത്തു. കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Aug 1, 2019, 7:18 AM IST

ABOUT THE AUTHOR

...view details