കൊല്ലം:ജില്ലയിൽ ആദ്യമായി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 892 ആയിരുന്നു ജില്ലയിലെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക്. എന്നാൽ ശനിയാഴ്‌ച 1,107 പേർക്ക് രോഗം സ്ഥിരീകരിച്ചു. വരും ദിവസങ്ങളിലും ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുമെന്നാണ് സൂചന.
കൊല്ലത്ത് 1000 കടന്ന് പ്രതിദിന കൊവിഡ് നിരക്ക് - കൊല്ലം കൊവിഡ്
കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്‌തത് 11,000ത്തിലധികം പോസിറ്റീവ് കേസുകളായിരുന്നു..
കൊല്ലം
ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ് അടുത്ത ദിവസങ്ങളിൽ പ്രധാനമായും പരിശോധനയ്ക്ക് വിധേയമാകുന്നത്. ഏതെങ്കിലും കേന്ദ്രങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധന നടക്കാതിരിക്കുന്ന ദിവസങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കുറയുന്നത്.