കൊല്ലം:സിപിഐയിൽ കടുത്ത വിഭാഗിയതയും ചേരിതിരിവും നിലനിൽക്കുന്ന കൊല്ലത്ത്, സമവായത്തിലൂടെ പി എസ് സുപാൽ എംഎൽഎയെ ജില്ല സെക്രട്ടറി ആക്കാനുള്ള ചർച്ച പുരോഗമിക്കുന്നു. ജില്ല സെക്രട്ടറി സ്ഥാനത്തിനായി കാനം പക്ഷവും കെ ഇ ഇസ്‌മായിൽ - പ്രകാശ് ബാബു പക്ഷവും ശക്തമായ ചരടുവലികളാണ് നടത്തുന്നത്. കാനം പക്ഷം ആര്‍ രാജേന്ദ്രനെ നിർദേശിക്കുമ്പോൾ മറുപക്ഷം ജി ലാലു, എസ് വേണുഗോപാൽ തുടങ്ങിയവരെയാണ് ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്നത്.
സിപിഐ വിഭാഗീയത, കൊല്ലത്ത് പി എസ് സുപാല്‍ ജില്ല സെക്രട്ടറി ആയേക്കും, ചര്‍ച്ച പുരോഗമിക്കുന്നു - സിപിഐയില്‍ കടുത്ത വിഭാഗിയതയും ചേരിതിരിവും
കൊല്ലം സിപിഐയില്‍ കടുത്ത വിഭാഗിയതയും ചേരിതിരിവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പി എസ് സുപാൽ എംഎൽഎയെ ജില്ല സെക്രട്ടറി ആക്കാനുള്ള ചർച്ചകള്‍ നടക്കുന്നത്
![സിപിഐ വിഭാഗീയത, കൊല്ലത്ത് പി എസ് സുപാല്‍ ജില്ല സെക്രട്ടറി ആയേക്കും, ചര്‍ച്ച പുരോഗമിക്കുന്നു CPI Sectarianism Kollam CPI Sectarianism Kollam CPI സിപിഐ വിഭാഗീയത സിപിഐ കൊല്ലം സിപിഐ സിപിഐയില്‍ കടുത്ത വിഭാഗിയതയും ചേരിതിരിവും പി എസ് സുപാൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16151548-thumbnail-3x2-klm.jpg)
സിപിഐ വിഭാഗീയത, പി എസ് സുപാലിനെ ജില്ല സെക്രട്ടറി ആക്കാനുള്ള ചർച്ച പുരോഗമിക്കുന്നു
ഇത് നിലവിലെ വിഭാഗീയതയും ചേരിതിരിവും വീണ്ടും ആളി കത്തിക്കുമെന്ന സാഹചര്യത്തിലാണ് സമവായത്തിലൂടെ പി എസ് സുപാലിലേക്ക് ചർച്ച നീളുന്നത്. പ്രകാശ് ബാബു പക്ഷത്തെ ശക്തനായ നേതാവായിരുന്ന പി എസ് സുപാൽ സമീപകാലത്ത് കാനം പക്ഷവുമായി അടുത്തിരുന്നു. സമവായ നീക്കം പരാജയപ്പെട്ടാൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും. രാവിലെ ആരംഭിച്ച സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ ധാരണ ഉണ്ടാവുക.
Also Readസിപിഐ കൊല്ലം ജില്ല സമ്മേളനം, സർക്കാരിനും എസ്എഫ്ഐയ്ക്കും രൂക്ഷ വിർശനം