കൊല്ലം:ജില്ലയിൽ 218 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കൊല്ലത്ത് 218 പേർക്ക് കൂടി കൊവിഡ്
മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഈ മാസം ഒൻപതിന് മരിച്ച കല്ലുന്താഴം സ്വദേശി ഹൗവ്വ ഉമ്മ (73), പ്രാക്കുളം സ്വദേശി ജമീല (62), 10ന് മരിച്ച കുളക്കട സ്വദേശി ശശിധരൻ നായർ (75) എന്നിവരുടെ മരണകാരണം കൊവിഡ് മൂലമാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചു. കൊട്ടിയം സിത്താര ജംഗ്ഷൻ, കുലശേഖരപുരം, അയത്തിൽ, ഗാന്ധിനഗർ, ഇരവിപുരം ഗാർഫിൽ നഗർ, സെന്‍റ് ജോസഫ് നഗർ, ചവറ കോവിൽത്തോട്ടം, തൊടിയൂർ ഇടക്കുളങ്ങര, വെളിനെല്ലൂർ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതൽ പേർ രോഗമുക്തരായത്. ചികിത്സയിൽ കഴിഞ്ഞിരുന്ന 325 പേരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. ഈ മാസം ഒൻപതിന് 323 പേർ രോഗമുക്തരായിരുന്നു.