കേരളം

kerala

ETV Bharat / state

കൊല്ലത്ത് 13 പേർക്ക് കൂടി കൊവിഡ് - covid kollam

ഒരാൾ രോഗമുക്തി നേടി

Kollam
Kollam

By

Published : Jun 25, 2020, 9:03 PM IST

കൊല്ലം: ജില്ലയിൽ വ്യാഴാഴ്ച്ച 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേർ വിദേശത്തുനിന്നും ഒരാൾ തമിഴ്നാട്ടിൽനിന്നും എത്തിയതാണ്. സമ്പർക്കം വഴി ആർക്കും രോഗബാധയില്ല. ഒരാൾ രോഗമുക്തി നേടി. കല്ലുംതാഴം സ്വദേശികളായ രണ്ടു വയസുള്ള ആൺകുട്ടി, ആറു വയസുള്ള പെൺകുട്ടി,
ക്ലാപ്പന വവ്വാക്കാവ് സ്വദേശി, കുണ്ടറ ഇളമ്പല്ലൂർ സ്വദേശി, കരീപ്ര വാക്കാനാട് സ്വദേശി, പവിത്രേശ്വരം കൈതക്കാട് സ്വദേശി, കണ്ണനെല്ലൂർ സ്വദേശി, വെസ്റ്റ് കല്ലട കാരാളിമുക്ക് സ്വദേശി, തഴവ സ്വദേശി, വെട്ടിക്കവല കൊട്ടവട്ടം സ്വദേശി, കരിക്കോട് സ്വദേശി, കരുനാഗപ്പള്ളി തഴവ സ്വദേശി, ആലുങ്കടവ് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details