കേരളം

kerala

ETV Bharat / state

കൊല്ലം ജില്ലയിൽ ഇന്ന് നാലുപേർക്ക് കൂടി കൊവിഡ്-19 - കൊല്ലം

എല്ലാവരേയും പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

kollam covid updates  kollam  kuripuzha  കൊല്ലം  അമ്പലമുക്ക്
കൊല്ലം ജില്ലയിൽ ഇന്ന് നാലുപേർക്ക് കൂടി കൊവിഡ്-19

By

Published : Jun 23, 2020, 8:43 PM IST

കൊല്ലം: ജില്ലയിൽ ഇന്ന് നാലുപേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. പെരിനാട് കുരീപ്പുഴ സ്വദേശി(53), ഇളമാട് ചെറിവയ്ക്കൽ സ്വദേശിനി(52), ഇളമാട് അമ്പലമുക്ക് സ്വദേശി(43), പുനലൂർ സ്വദേശി(65) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന റിമാൻഡ് പ്രതിയായ പുനലൂർ സ്വദേശിക്ക് 20 ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പെരിനാട് കുരീപ്പുഴ സ്വദേശി ജൂൺ 21ന് ബഹ്റിനിൽ നിന്നും ഇളമാട് അമ്പലമുക്ക് സ്വദേശി ജൂൺ 12ന് കുവൈറ്റിൽ നിന്നും ഇളമാട് ചെറുവയ്ക്കൽ സ്വദേശി ജൂൺ 11ന് ഹരിയാനയിൽ നിന്നും ജില്ലയിൽ എത്തിയവരാണ്. എല്ലാവരേയും പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതേസമയം കൊവിഡ് ബാധിച്ചു മരിച്ച കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറിന്‍റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിച്ചു .

ABOUT THE AUTHOR

...view details