കൊല്ലം: കൊല്ലം ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാതെ തുടർച്ചയായ പതിനൊന്ന് ദിവസങ്ങൾ. മൂന്ന് പോസിറ്റീവ് കേസുകൾ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ 20 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 17 കേസുകളും നെഗറ്റീവായി. മൂന്ന് പോസിറ്റീവ് ഉൾപ്പെടെ ഒമ്പത് പേരാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരുടെ കൂടി ഫലം നെഗറ്റീവായി ആശുപത്രി വിട്ടു. പരിശോധനഫലം നെഗറ്റീവായിട്ടും ആശുപത്രിയില്‍ തുടരുന്നവരും ഇതില്‍ ഉൾപ്പെടുന്നുണ്ട്.
കൊല്ലത്ത് ആശ്വാസം; പോസിറ്റീവ് കേസുകളില്ലാത്ത 11 ദിനങ്ങൾ
മൂന്ന് പോസിറ്റീവ് കേസുകൾ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കൊല്ലത്ത് ആശ്വാസം; പോസ്റ്റീവ് കേസുകളില്ലാത്ത 11 ദിനങ്ങൾ
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 2450 സാമ്പിളുകളിൽ 93 എണ്ണത്തിന്‍റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതിൽ 2318 എണ്ണം നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂട്ടമായി മലയാളികൾ എത്തിത്തുടങ്ങിയതോടെ കൊവിഡ് സുരക്ഷയുടെ ഭാഗമായി അതിർത്തികളിൽ ജാഗ്രത കർശനമാക്കുകയും പരിശോധനകളിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമെങ്കിൽ ആശുപത്രി സേവന സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.