കൊവിഡ് ആശങ്ക ഒഴിഞ്ഞ് കൊല്ലം; ഒമ്പത് ദിവസമായി പുതിയ കേസുകളില്ല - kollam covid test result news
413 പേർ കൂടി വീടുകളിലെ നിരീക്ഷണം വിജയകരമായി പൂർത്തിയാക്കി
കൊവിഡ്
കൊല്ലം: ജില്ലക്ക് ആശ്വാസമായി കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ ഇല്ല. കഴിഞ്ഞ ദിവസം ഒരാൾ മാത്രമാണ് പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിൽ എത്തിയത്. 413 പേർ കൂടി വീടുകളിലെ നിരീക്ഷണം വിജയകരമായി പൂർത്തിയാക്കി. 3266 പേർ മാത്രമാണ് ഇനി വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഓറഞ്ച് സോണിൽ തുടരുന്നെങ്കിലും ജില്ലയില്‍ നിലവിൽ രോഗബാധിതരായ അഞ്ചുപേരുടേയും ആരോഗ്യനില തൃപ്‌തികരമാണ്.