കൊല്ലത്ത് 482 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊല്ലത്തെ കൊവിഡ് ബാധിതര്‍
കൊല്ലം മുണ്ടയ്ക്കൽ സ്വദേശി സനാതനൻ(82), പുനലൂർ സ്വദേശി ഹംസക്കുട്ടി(81) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
കൊല്ലത്ത് 482 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം:ജില്ലയിൽ ഇന്ന് 482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 476 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ആറ് പേർക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി സനാതനൻ(82), പുനലൂർ സ്വദേശി ഹംസക്കുട്ടി(81) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, 636 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6373 ആയി.