കൊല്ലം: കൊവിഡ് കണക്കില്‍ ജില്ലയ്‌ക്ക് ഇന്ന് ആശ്വാസ ദിനം. 67 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. 25 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. രണ്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഒരു ആരോഗ്യപ്രവര്‍ത്തകയ്‌ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കം വഴി 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ തൃക്കോവില്‍വട്ടം ആലുംമൂട് സ്വദേശി(44), സൗദി അറേബ്യയില്‍ നിന്നെത്തിയ തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(46), തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഇരവിപുരം വാളത്തുംഗല്‍ സ്വദേശി (36) എന്നിവരാണ് പുറത്ത് നിന്നെത്തിയവര്‍.
കൊല്ലത്ത് 25 പുതിയ രോഗികള്‍; 67 പേര്‍ക്ക് രോഗമുക്തി - കൊല്ലം വാര്‍ത്തകള്‍
ഒരു ആരോഗ്യപ്രവര്‍ത്തകയ്‌ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കം വഴി 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ആദിച്ചനല്ലൂര്‍ കൈതക്കുഴി സ്വദേശി(86), കൊട്ടാരക്കര ചന്തമുക്ക് സ്വദേശി(22), അയത്തില്‍ ശാന്തി നഗര്‍ സ്വദേശിനി(48), കടപ്പാക്കട ശാസ്ത്രി ജംഗ്ഷന്‍ സ്വദേശിനി(59), കിളികൊല്ലൂര്‍ കല്ലുംതാഴം സൗഹാര്‍ദ്ദ നഗര്‍ സ്വദേശിനി(61), പുന്തലത്താഴം പുലരി നഗര്‍ സ്വദേശി(61), പുളിയത്ത് മുക്ക് ശാന്തി നഗര്‍ സ്വദേശി(60), വടക്കേവിള പട്ടത്താനം ജെഎന്‍ആര്‍എ നഗര്‍ സ്വദേശി(36), ശക്തികുളങ്ങര സ്വദേശിനി(47), ചവറ പുതുക്കാട് സ്വദേശി(71), ചവറ പൈയ്യലക്കാവ് സ്വദേശിനി(29), തലവൂര്‍ ഞാറക്കാട് സ്വദേശി(46), തൃക്കോവില്‍വട്ടം മുഖത്തല കുറുമണ്ണ സ്വദേശിനി(26), തേവലക്കര കോയിവിള പുത്തന്‍സങ്കേതം സ്വദേശിനി(50), നെടുവത്തൂര്‍ നീലേശ്വരം സ്വദേശിനി(26), പത്തനാപുരം കുണ്ടയം സ്വദേശി(24), പനക്കല്‍ ഭാഗം സ്വദേശിനി (52), പിറവന്തൂര്‍ വാഴത്തോപ്പ് സ്വദേശിനി(79), പെരിനാട് വെള്ളിമണ്‍ സ്വദേശി(60), മേലില ചേത്തടി ജംഗ്ഷന്‍ നിവാസി(28)(തമിഴ്‌നാട് സ്വദേശി), വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി(45) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഇളമ്പള്ളൂര്‍ പെരുമ്പുഴ ആറാട്ടുവിള സ്വദേശിനി(31)യാണ് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക.