കൊല്ലത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
നിലവിൽ 22 പോസിറ്റീവ് കേസുകളാണ് ജില്ലയിലുള്ളത്
![കൊല്ലത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ് kollam covid update kollam news kollam covid കൊല്ലം കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍ കൊല്ലം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7372725-thumbnail-3x2-klm.jpg)
കൊല്ലം:ജില്ലയിൽ ബുധനാഴ്‌ച നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ നിന്നും മെയ് 11ന് എത്തിയ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശിയായ 41 വയസുകാരൻ, ചെന്നൈയിൽ നിന്നും മെയ് 24ന് എത്തി കൊവിഡ് സ്ഥിരീകരിച്ച പന്മന സ്വദേശിയായ യുവതിയുടെ മാതാവ്, 22 വയസുള്ള സഹോദരൻ, ഡൽഹിയിൽ നിന്ന് മെയ് 22ന് എത്തിയ കുളത്തൂർപ്പുഴ സ്വദേശിയായ 22 വയസുള്ള യുവാവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ നിലവിൽ 22 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിൽ ഉള്ളത്.