കേരളം

kerala

ETV Bharat / state

കൊല്ലത്ത് 24 തടവുകാർ ഉൾപ്പടെ 69 പേർക്ക് കൊവിഡ്

പനി ബാധിച്ച 50 തടവുകാരിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജയിലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു.

kollam covid update  kollam covid  kollam jail covid  കൊല്ലം ജില്ലാ ജയിൽ  കൊല്ലം കൊവിഡ്  കൊല്ലം
കൊല്ലത്ത് 24 തടവുകാർ ഉൾപ്പടെ 69 പേർക്ക് കൊവിഡ്

By

Published : Aug 2, 2020, 7:46 PM IST

കൊല്ലം:കൊല്ലത്ത് ഞായറാഴ്ച 69 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ കൊല്ലം ജില്ലാ ജയിലിലെ 24 തടവുകാരും ഉൾപ്പെടുന്നു. പനി ബാധിച്ച 50 തടവുകാരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. ചികിത്സക്കായി ജയിലിൽ തന്നെ പ്രത്യേക ചികിത്സ കേന്ദ്രം സജ്ജീകരിക്കും. കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചു. 42 ജീവനക്കാർ നിരീക്ഷണത്തിലാണ്. നഗരസഭ ഓഫീസ് തിങ്കളാഴ്ച തുറക്കില്ല. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച 69 പേരിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ABOUT THE AUTHOR

...view details