കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കൊല്ലത്ത് കോൺഗ്രസിന് ജീവന്മരണ പോരാട്ടം കൂടിയാണ്. മുൻകാല കണക്കുകൾ പരിശോധിക്കുമ്പോൾ കോണ്‍ഗ്രസിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. 85 തദ്ദേശസ്ഥാപനങ്ങളിൽ 74 ഇടത്തും ഇടത് മുന്നണി ഭരണമാണ് . കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം കോർപ്പറേഷൻ, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 57 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 11 ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന്‍റെ സാന്നിധ്യം ഉള്ളത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്‍റെ ആവർത്തനം ആയിരുന്നു പിന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് പരാജയപ്പെട്ടു.
ഇടതു കോട്ടയിൽ അഭിമാന പോരാട്ടത്തിന് കോൺഗ്രസ് - udf
നിലവിലെ അനുകൂല രാഷ്‌ട്രീയ സാഹചര്യം വോട്ടാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. വരുംദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
കൊല്ലം ജില്ലയിൽ നിന്ന് ഒരു കോൺഗ്രസുകാരൻ നിയമസഭ കണ്ടിട്ട് കാലങ്ങളായി. അതേസമയം നിലവിലെ അനുകൂല രാഷ്‌ട്രീയ സാഹചര്യം വോട്ടാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. വരുംദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. കൊല്ലം കോർപ്പറേഷനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും സർക്കാരിനെതിരായ വിവാദങ്ങളും മുഖ്യ പ്രചാരണ വിഷയമാക്കുമെന്നും 85 സീറ്റുകളിൽ 50 ൽ അധികം സീറ്റ് നേടുമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ബിന്ദുകൃഷ്‌ണ ഇടിവി ഭാരതിനോട് പറഞ്ഞു.