കൊല്ലം: സംസ്ഥാനത്താദ്യമായി പൊലീസുകാർക്ക് പോസ്റ്റ് കൊവിഡ് കെയർ പദ്ധതി ആവിഷ്ക്കരിച്ച് കൊല്ലം സിറ്റി പൊലീസ് രംഗത്ത്. കൊവിഡ് ബാധിച്ച പൊലീസുകാർക്ക് ആറ് മാസം നീണ്ട് നിൽക്കുന്ന ചികിത്സ എന്നതാണ് പദ്ധതി. കൊല്ലം കമ്മിഷണർ ഓഫീസിന് സമീപമുള്ള പൊലീസ് ആശുപത്രിയാണ് ചികിത്സാ കേന്ദ്രമാക്കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം മുൻ നിരയിൽ പ്രവർത്തിച്ചവരാണ് പൊലീസുകാരും. ഇതിനോടകം തന്നെ ഇരുന്നൂറിലധികം പൊലീസുകാർക്ക് രോഗം വരികയും ചികിത്സയിലാവുകയും ചെയ്തിട്ടുണ്ട്.
പോസ്റ്റ് കൊവിഡ് കെയർ പദ്ധതിയുമായി കൊല്ലം സിറ്റി പൊലീസ് - kerala news
രോഗം വന്ന പൊലീസുകാർക്ക് പ്രത്യേക പരിചരണം എന്ന ആശയം ഉൾക്കൊണ്ടാണ് പദ്ധതി ആവിഷ്ക്കരിച്ചത്.
പൊലീസുകാർക്ക് പൊസ്റ്റ് കൊവിഡ് കെയർ പദ്ധതിയുമായി കൊല്ലം സിറ്റി പൊലീസ്
രോഗം വന്ന പൊലീസുകാർക്ക് പ്രത്യേക പരിചരണം എന്ന ആശയം ഉൾക്കൊണ്ടാണ് കൊല്ലം സിറ്റി പൊലീസും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേർന്ന് സേനാംഗങ്ങൾക്ക് ചികിത്സാ പദ്ധതി ആവിഷ്ക്കരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ നിർവ്വഹിച്ചു. 24 മണിക്കൂറും ആശുപത്രി സേവന സജ്ജമാണ്. കൊല്ലം ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് , കോർപ്പറേഷൻ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ആശുപത്രിയിലെ പോസ്റ്റ് കോവിഡ് കെയർ പദ്ധതിയുടെ പ്രവർത്തനം ദിനവും കമ്മിഷണർ വിലയിരുത്തും.
Last Updated : Jan 15, 2021, 3:08 PM IST