കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് വിഷയമായി കൊല്ലം - ചെങ്കോട്ട റെയിൽവേ വികസനം - loksabha election

കൂടുതൽ ട്രെയിനുകളും ശരിയായ സമയക്രമവുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യം

കൊല്ലം ചെങ്കോട്ട ട്രെയിൻ

By

Published : Apr 15, 2019, 11:42 AM IST

Updated : Apr 15, 2019, 12:52 PM IST

കൊല്ലം: ഈ ലോക്സഭാ തെരഞ്ഞടുപ്പിലും കൊല്ലം മാവേലിക്കര മണ്ഡലങ്ങളിൽ റെയിൽവേ വികസനം പ്രധാന ചർച്ചയാണ്. ഇരു മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന കൊല്ലം - ചെങ്കോട്ട പാത ഒരു വർഷം മുമ്പ് ബ്രോഡ്ഗേജ് ആക്കി കമ്മീഷൻ ചെയ്തെങ്കിലും സാധാരണക്കാർക്ക് ഇതിന്‍റെ പ്രയോജനം ഇനിയും ലഭിക്കുന്നില്ല.

2007 മുതൽ 11 വർഷം ഇഴഞ്ഞാണ് കൊല്ലം-ചെങ്കോട്ട റെയിൽപാത ബ്രോഡ്ഗേജ് ആക്കി പൂർണതോതിൽ കമ്മീഷൻ ചെയ്തത്. തമിഴ്നാടുമായുള്ള സംസ്ഥാനത്തിന്‍റെ വ്യാപാരബന്ധത്തിലെ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം പറയാനുണ്ട് ഈ പാതക്ക്. മീറ്റർഗേജ് ആയിരുന്ന കാലത്ത് ധാരാളം ട്രെയിനുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ആകെയുള്ളത് നാല് ദീർഘദൂര സർവീസുകൾ അടക്കം ആറു ട്രെയിനുകൾ മാത്രമാണ്.
പാത വികസനത്തിന്‍റെ ഓരോ ഘട്ടത്തിലും അവകാശമുന്നയിച്ച് കൊല്ലം - മാവേലിക്കര എംപിമാർ രംഗത്തെത്തിയിരുന്നു. കൂടുതൽ ട്രെയിനുകളും അവയുടെ ശരിയായ സമയക്രമവുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

തെരഞ്ഞെടുപ്പ് വിഷയമായി കൊല്ലം - ചെങ്കോട്ട റെയിൽവേ വികസനം
Last Updated : Apr 15, 2019, 12:52 PM IST

ABOUT THE AUTHOR

...view details