കൊല്ലം: സ്കൂളില്‍ പോകാന്‍ മടി കാണിച്ചതിന് ഒന്‍പത് വയസുകാരെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റില്‍. തേവരക്കര സ്വദേശി ചിപ്പിയെയാണ് (28) തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളില്‍ പോകാന്‍ മടി കാണിച്ചുവെന്നാരോപിച്ച് നാലാം ക്ലാസുകാരന്റെ കാലും തുടയും കാല്പാതവും കറി കത്തി ചൂടാക്കി പൊള്ളിക്കുകയായിരുന്നു.
സ്കൂളില്‍ പോകാന്‍ മടി; നാലാം ക്ലാസുകാരന്റെ ശരീരം പൊള്ളിച്ച അമ്മ അറസ്റ്റില്‍
കുട്ടിയുടെ ശരീരത്തില്‍ പൊള്ളിയ മുറിവ് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
സ്കൂളില്‍ പോകാന്‍ മടി; നാലാം ക്ലാസുകാരന്റെ ശരീരം പൊള്ളിച്ച അമ്മ അറസ്റ്റില്‍
കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ മുറിവ് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ എം.ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചിപ്പിയെ അറസ്റ്റ് ചെയ്തു.
Also Read:രണ്ടരവയസുള്ള മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം ശിക്ഷ