കൊല്ലം: കൊല്ലം ബൈപാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മേവറം മുതല്‍ കാവക്കാട് വരെ നീളുന്ന കൊല്ലം ബൈപാസ് ഉദ്ഘാടനം കഴിഞ്ഞിട്ട് അധികമായിട്ടില്ല. അഞ്ച് മാസത്തിനിടെ ബൈപാസ് റോഡിലുണ്ടായത് അറുപതോളം അപകടങ്ങളാണ്. പല അപകടങ്ങളിലായി ഏഴ് പേര്‍ മരിച്ചു.അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.
കൊലക്കളമായി കൊല്ലം ബൈപാസ് റോഡ്; അപകടങ്ങള്‍ തുടര്‍ക്കഥ - road accident
അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.
കിഴക്കന്‍ മേഖലകളില്‍ നിന്നായി നിരവധി ഇടറോഡുകളാണ് ബൈപാസ് ക്രോസ് ചെയ്ത് പോകുന്നത്. ദൈര്‍ഘ്യമേറിയ പാലങ്ങള്‍ ഉള്ള ബൈപാസ് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാതയില്ല. ഇതുവരെ മരിച്ച ഏഴ് പേരിൽ മൂന്ന് പേരും കാൽനടയാത്രക്കാര്‍ ആയിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ അശാസ്ത്രീയമായി ബൈപ്പാസിലേക്ക് കടക്കുന്ന ഇടറോഡുകളും ഭീഷണിയാണ്. സ്കൂള്‍ മേഖലകളില്‍ കുട്ടികൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ വേണ്ടത്ര സംവിധാനങ്ങളോ പൊലീസുകാരോ ഇല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം അപകടങ്ങള്‍ വർധിച്ച സാഹചര്യത്തിൽ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ച് വരുന്നതായി ജില്ലാഭരണകൂടം അറിയിച്ചു.