കൊല്ലം: കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തീർത്തും വിജനമാണ് കൊല്ലം ബീച്ച്. രാത്രിയും പകലും ഉൾപ്പെടെ ആളുകൾ എത്തിക്കൊണ്ടിരുന്ന ബീച്ചില്‍ നിലവില്‍ ആളനക്കമില്ലാത്ത അവസ്ഥയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് സാധാരണ ബീച്ചില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നത്. തിരക്ക് കൂടുന്നതോടെ ബീച്ചില്‍ അപകടങ്ങളും തുടർക്കഥയായിരുന്നു. ലോക്ക് ഡൗണും കൊവിഡ് ഭീതിയും മൂലം ആളുകൾ എത്താതിനെ തുടർന്ന് അപകടങ്ങളും കുറഞ്ഞു. വരും ദിവസങ്ങളിൽ കടൽ കൂടുതൽ പ്രക്ഷുബ്‌ധമാകും.
ലോക്ക് ഡൗണില്‍ ശാന്തമായി കൊല്ലം ബീച്ച്; അപകടങ്ങൾ കുറഞ്ഞു
ഏപ്രില്‍, മെയ് മാസങ്ങളിലാണ് സാധാരണ ബീച്ചില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നത്. തിരക്ക് കൂടുന്നതോടെ ബീച്ചില്‍ അപകടങ്ങളും തുടർക്കഥയായിരുന്നു. ലോക്ക് ഡൗണും കൊവിഡ് ഭീതിയും മൂലം ആളുകൾ എത്താതിനെ തുടർന്ന് അപകടങ്ങളും കുറഞ്ഞു.
തിരക്ക് ഇല്ലാതെ ആയതോടെ ബീച്ചിൽ ലൈഫ് ഗാർഡുകൾക്കും പണി ഇല്ലാതെയായി. നേരത്തെ മൂന്നിൽ കൂടുതൽ പേരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരാൾ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്. കപ്പൽ ചാലിനോട് ചേർന്ന് കിടക്കുന്നത് കൊണ്ട് തന്നെ കൊല്ലം ബീച്ചിൽ മുൻ കാലങ്ങളിൽ അപകടങ്ങൾ നിരവധി ആയിരുന്നു എന്ന് ലൈഫ് ഗാർഡ് അനിൽകുമാർ പറയുന്നു. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി കാത്ത് ബീച്ചിലെ വഴിയോര കടകളും സമീപത്തെ കോർപ്പറേഷൻ പാർക്കും അടഞ്ഞു കിടക്കുകയാണ്. തിരക്ക് ഒഴിഞ്ഞതോടെ മാലിന്യ പ്രശ്നം ഇല്ലാതായി കടൽ കൂടുതൽ മനോഹരമായി മാറിയിരിക്കുകയാണ്. ആളും ആരവവും എത്തുമ്പോഴും കടല്‍ ഇങ്ങനെ തന്നെ തുടരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.