അഞ്ചലിൽ വ്യാപാരിക്ക് നേരെ ആസിഡാക്രമണം - Kollam acid attack
ബന്ധുക്കളും കുളത്തൂപ്പുഴ സ്വദേശികളുമായ ഷാജഹാൻ, നാസർ, നിസാർ എന്നിവരാണ് ആസിഡ് ഒഴിച്ചതെന്ന് വ്യാപാരി
വ്യാപാരി
കൊല്ലം: കൊല്ലം അഞ്ചലിൽ പഴക്കച്ചവടക്കാരന് നേരെ ആസിഡാക്രമണം. അഞ്ചൽ മുക്കട ജങ്ഷനിൽ 'അഫ്‌സൽ ഫ്രൂട്ട്‌സ്' കട നടത്തിവന്ന ഉസ്‌മാനാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് മുഖത്ത് ആസിഡ് ഒഴിച്ചത്. ഉസ്‌മാന്‍റെ ബന്ധുക്കളും കുളത്തൂപ്പുഴ സ്വദേശികളുമായ ഷാജഹാൻ, നാസർ, നിസാർ എന്നിവരാണ് ആസിഡ് ഒഴിച്ചതെന്ന് ഉസ്‌മാൻ പൊലീസിന് മൊഴി നൽകി. അക്രമത്തിൽ ഇരു കണ്ണുകൾക്കും ഗുരുതര പരിക്കേറ്റു. ഉസ്‌മാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TAGGED:
Kollam acid attack