കൊല്ലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരത്ത് നിന്ന് അടൂരിലേക്ക് പോയ കാറിലെ യാത്രക്കാരിയാണ് മരിച്ചത്. അടൂർ സ്വദേശിയായ ലിസി സാമുവല്‍(55) ആണ് മരിച്ചത്. ടെസ്റ്റിന് ഇറങ്ങിയ കെഎസ്ആർടിസി ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റൊരാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊല്ലത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം - കൊല്ലം വാഹനാപകടം
കൊല്ലത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
12:23 May 08
ടെസ്റ്റിന് ഇറങ്ങിയ കെഎസ്ആർടിസി ബസുമായിട്ടാണ് കൂട്ടിയിടിച്ചത്
Last Updated : May 8, 2020, 3:27 PM IST