കൊല്ലം: ജില്ലയിലെ 49 ഗ്രാമപഞ്ചായത്തുകളും കോര്‍പ്പറേഷന്‍ ഉള്‍പ്പടെ അഞ്ച് നഗരസഭകളും ഖര മാലിന്യ സംസ്‌കരണത്തില്‍ ശുചിത്വ പദവിക്ക് അര്‍ഹത നേടി. ജില്ലയിലെ ഓച്ചിറ, ചവറ, മുഖത്തല, വെട്ടിക്കവല എന്നീ ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ശുചിത്വ പദവിക്ക് അര്‍ഹത നേടി. ഈ ബ്ലോക്കുകൾ ശുചിത്വ ബ്ലോക്കുകള്‍ എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. ഹരിതകേരളം മിഷന്‍റെ ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷനുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷനും ശുചിത്വ മിഷനും നടത്തിയ പ്രവര്‍ത്തനം ജില്ലയില്‍ 54 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവിക്ക് അര്‍ഹത നേടാന്‍ സഹായകമായി. സംസ്ഥാന സര്‍ക്കാരിന്‍റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ശുചിത്വ കേരളം പദ്ധതി പ്രകാരം കേരളത്തിലെ 500 ഗ്രാമപഞ്ചായത്തുകളും 50 നഗരസഭകളും നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ശുചിത്വ പദവി നേടുക എന്നതായിരുന്നു ലക്ഷ്യം. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുക, അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന വഴി ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് കൈമാറുക, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതും തടയുക, ഉപയോഗ യോഗ്യമായ പൊതു ശൗചാലയങ്ങള്‍, അജൈവമാലിന്യ സംഭരണ കേന്ദ്രങ്ങളുടെ ലഭ്യത, മാലിന്യം വലിച്ചെറിയല്‍ കത്തിക്കല്‍ എന്നിവയ്‌ക്കെതിരെയുളള നിയമ നടപടികള്‍, ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുക തുടങ്ങിയ ഘടകങ്ങളാണ് ശുചിത്വ പദവി മൂല്യനിര്‍ണയത്തിന്‍റെ മാനദണ്ഡങ്ങള്‍.
കൊല്ലം കോര്‍പ്പറേഷനും 49 ഗ്രാമപഞ്ചായത്തുകളും ശുചിത്വ പദവിയില്‍ - 49 Grama Panchayats and Corporations are eligible for Sanitation status
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ ശുചിത്വ അവലോകന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിയമിച്ച വിദഗ്ധ സംഘം പരിശോധന നടത്തി സംസ്ഥാന സര്‍ക്കാരിന്‍റെ ശുചിത്വ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് ശുചിത്വ പദവി ഔദ്യോഗിക പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തിട്ടുളളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ ശുചിത്വ അവലോകന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിയമിച്ച വിദഗ്ധ സംഘം പരിശോധന നടത്തി സംസ്ഥാന സര്‍ക്കാരിന്‍റെ ശുചിത്വ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് ശുചിത്വ പദവി ഔദ്യോഗിക പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തിട്ടുളളത്. ജില്ലാ കലക്ടര്‍ക്ക് പുറമേ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, റീജിയണ്‍ ജോയിന്‍റ് ഡയറക്ടര്‍ (നഗരകാര്യം), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗാം മാനേജര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ശുചിത്വ പദവി പ്രഖ്യാപനത്തില്‍ ഏകോപനം നടത്തുന്നത്.