കേരളം

kerala

ETV Bharat / state

കെ.എം.എം.എൽ കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകണം: ആർ.വൈ.എഫ് - കൊവിഡ്-19

ലോക്ക് ഡൗൺ കാലത്ത് കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട്. ഇത് സത്യസന്ധമാണെങ്കിൽ പൊതുമേഖല സ്ഥാപനമായ കെ.എം.എം.എൽ ലാപ്പ മൈനിംഗ് തൊഴിലാളികൾക്ക് ശമ്പളം നൽകണമെന്ന് അഡ്വ. സി.പി സുധീഷ് കുമാർ.

RYF  contract workers  contract workers in KMMRL  KMMRL  salary  contract workers salary  കെ.എം.എം.എൽ  ആർ.വൈ.എഫ്  കരാർ തൊഴിലാളികളുടെ ശമ്പളം  കൊവിഡ്-19  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
കെ.എം.എം.എൽ കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകണം: ആർ.വൈ.എഫ്

By

Published : May 9, 2020, 11:02 AM IST

കൊല്ലം: കെ.എം.എം.എൽ കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകണമെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. സി.പി സുധീഷ് കുമാർ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട്. ഇത് സത്യസന്ധമാണെങ്കിൽ പൊതുമേഖല സ്ഥാപനമായ കെ.എം.എം.എൽ ലാപ്പ മൈനിംഗ് തൊഴിലാളികൾക്ക് ശമ്പളം നൽകണം. കമ്പനി മാനേജ്‌മെന്‍റ് ശമ്പള വിതരണത്തിന് തയ്യാറാകണമെന്നും ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.എം.എം.എൽ കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകണം: ആർ.വൈ.എഫ്

കൂടാതെ ലോക്ക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന ബാർബർ തൊഴിലാളികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെ സഹായിക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details