കേരളം

kerala

ETV Bharat / state

കൊല്ലത്ത് കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു - കർശന നിയമനടപടി

കൊല്ലത്ത് കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ടുപേരുടെ ഫലവും നെഗറ്റീവാണ്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

കൊവിഡ് 19  നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6 ആയി  കർശന നിയമനടപടി  ആശങ്ക ഒഴിയുകയാണ്
കൊല്ലത്ത് കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു

By

Published : Mar 17, 2020, 9:43 PM IST

കൊല്ലം: കൊല്ലത്ത് കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു. നെഗറ്റീവ് റിസർട്ടുകളുടെ എണ്ണം കൂടിയതോടെ ജില്ലയിൽ ആശങ്ക ഒഴിയുകയാണ്. വർക്കലയിലെ റിസോർട്ടിൽ ഉണ്ടായിരുന്ന ഇറ്റലിക്കാരൻ സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവർക്കും ഗൈഡിനും കൊവിഡില്ലെന്ന ഫലം പുറത്തുവന്നു. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ടുപേരുടെ ഫലവും നെഗറ്റീവാണ്. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6 ആയി. അതേസമയം ജില്ലയിലെ കോളേജുകളില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ അധികൃതർ നിർദേശം നൽകി.

പ്രാർത്ഥനാ ചടങ്ങുകളിൽ അൻപത് പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും ജില്ലാകലക്ടർ നിർദേശിച്ചു.

ABOUT THE AUTHOR

...view details