കേരളം

kerala

'ഇനിയും വിസ്‌മയമാർ ഉണ്ടാകരുത്'; കുടുംബാംഗങ്ങളെ സന്ദർശിച്ച് കെകെ ശൈലജ

By

Published : Jun 23, 2021, 11:27 AM IST

Updated : Jun 23, 2021, 11:57 AM IST

തിങ്കളാഴ്ചയാണ് ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിസ്മയ ആത്മഹത്യ കൊല്ലം സ്ത്രീധന പീഡനം കൊല്ലം ആത്മഹത്യ സ്ത്രീധനം വാർത്തകൾ കൊല്ലത്ത് ആത്മഹത്യ ഭർത്യവീട്ടിൽ തൂങ്ങി മരിച്ച വിസ്മയു കെകെ ശൈലജ വാർത്തകൾ kollam dowry death kollam suide vismaya suicide kollam suicide news kk shailaja visits relatives
'ഇനിയും വിസ്‌മയമാർ ഉണ്ടാകരുത്'; കുടുംബാംഗങ്ങളെ സന്ദർശിച്ച് കെകെ ശൈലജ

കൊല്ലം: ഭർത്യവീട്ടിൽ തൂങ്ങി മരിച്ച വിസ്മയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുൻ മന്ത്രി കെകെ ശൈലജ. അതീവ ഗൗരവത്തോടെയാണ് ഈ സംഭവത്തെ കാണുന്നത്. സ്ത്രീധന മുക്ത കേരളം സാധ്യമാക്കുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കെകെ ശൈലജ പറഞ്ഞു.

കുടുംബാംഗങ്ങളെ സന്ദർശിച്ച് കെകെ ശൈലജ

"ഒരു വിട്ടുവീഴ്ചയും പ്രതികളോട് ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പണത്തോടും സുഖലോലുപതയോടും ആർത്തിയുളള വലിയ വിഭാഗം കേരളത്തിലുണ്ട്. ഓരോ വ്യക്തിയും സ്ത്രീധനത്തിനെതിരായ പ്രചാരണത്തിൽ പങ്കു ചേരണമെന്നും കെകെ ശൈലജ കൊല്ലത്ത് പറഞ്ഞു.

സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു. സർക്കാർ ഡിപ്പാർട്ട്‌മെന്‍റ് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ബഹുജനങ്ങൾ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഈ അവസരത്തിൽ തയ്യാറാവണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: വിസ്മയെ കിരൺകുമാർ മർദിച്ചത് പുനരന്വേഷിക്കണം: ത്രിവിക്രമൻപിള്ള

തിങ്കളാഴ്ചയാണ് ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തില്‍ ഭർത്താവ് അരുൺ പൊലീസ് കസ്റ്റഡിയിലാണ്.

Last Updated : Jun 23, 2021, 11:57 AM IST

ABOUT THE AUTHOR

...view details