കേരളം

kerala

ETV Bharat / state

ജില്ല കലക്‌ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെജിഎംഒഎ - കൊല്ലം കലക്‌ടർക്കെതിരെ നടപടി

കൊവിഡ് പൊട്ടിപ്പുറപ്പെട്ട കാലം മുതൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ മാനസികമായി തളർത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണം.

kollam  district collector  action against kollam collector  kgmoa  കൊല്ലം  ജില്ലാ കലക്‌ടർ  കൊല്ലം കലക്‌ടർക്കെതിരെ നടപടി  കെജിഎംഒഎ
ജില്ലാ കലക്‌ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെജിഎംഒഎ

By

Published : Oct 20, 2020, 2:43 PM IST

കൊല്ലം:വനിത ഡോക്‌ടറെ പരസ്യമായി അധിക്ഷേപിച്ച ജില്ല കലക്‌ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന. കലക്‌ടർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെജിഎംഒഎ (കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍) പറഞ്ഞു.

കൊല്ലം ജില്ലയിൽ ഡോക്‌ടർമാർ നടത്തുന്ന പ്രതിഷേധം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പു നൽകി. കൊല്ലത്ത് വനിത ഡോക്‌ടർ സർക്കാർ തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്‌തത്. ഇവരെ ഡ്യൂട്ടി സമയത്ത് വിളിച്ചുവരുത്തി അധിക്ഷേപിച്ചത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട കാലം മുതൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ മാനസികമായി തളർത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണം. ഉദ്യോഗസ്ഥ തലത്തിലുള്ള അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details