കൊല്ലം: തദ്ദേശ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കൊല്ലം റൂറലിൽ കനത്ത സുരക്ഷ ഒരുക്കിയതായി റൂറൽ ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ. കഴിഞ്ഞനാളുകളിൽ തെരഞ്ഞെടുപ്പ് സംഘർഷം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലും സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും അധികമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഫലമറിയാന്‍ കേരളം: കൊല്ലത്ത് കനത്ത സുരക്ഷയെന്ന് റൂറൽ എസ്‌പി - results announcement news
ഫലപ്രഖ്യാപന ദിവസം ജില്ലയില്‍ അധികമായി രണ്ട് വീതം ഡിവൈ എസ്‌പിമാരും ഇൻസ്പെക്ടർമാരും ഉള്‍പ്പെടെ 150 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്
എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലയില്‍ അധികമായി രണ്ട് വീതം ഡിവൈ എസ്.പിമാരും ഇൻസ്പെക്ടർമാരും ഉള്‍പ്പെടെ 150 പൊലീസ് സേനാംഗങ്ങളെയ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സ്ട്രൈക്കർ ഫോഴ്സിനേയും സജ്ജമാക്കിയിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ വിജയാഘോഷങ്ങൾ ഒഴിവാക്കണമെന്ന് എസ്‌പി അഭ്യർത്ഥിച്ചു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.