കൊല്ലം:അച്ചൻകോവിൽ വന സംരക്ഷണ സമിതിക്ക് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ടിവി കൈമാറി. വന സംരക്ഷണ സമിതിയുടെ ഓഫീസിൽ ടിവി ഇല്ലാത്തതിനാൽ പട്ടികവർഗ വിഭാഗത്തിൽ പെട്ട 25 ഓളം കുട്ടികൾക്ക് പഠന സൗകര്യത്തിനായിട്ടാണ് ടിവി കൈമാറിയത്. പുനലൂർ ഡി.വൈ.എസ്.പി എസ്. അനിൽദാസ് അച്ചൻകോവിൽ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഹരീഷിന് ടിവി കൈമാറി.
അച്ചൻകോവിൽ വന സംരക്ഷണ സമിതിക്ക് ടിവി കൈമാറി - Kerala Police Officers Association
വന സംരക്ഷണ സമിതിയുടെ ഓഫീസിൽ ടിവി ഇല്ലാത്തതിനാൽ പട്ടികവർഗ വിഭാഗത്തിൽ പെട്ട 25 ഓളം കുട്ടികൾക്ക് പഠന സൗകര്യത്തിനായാണ് ടിവി കൈമാറിയത്.

അച്ചൻകോവിൽ വന സംരക്ഷണ സമിതിക്ക് കേരള പൊലീസ് ഓഫീസേഴ് അസോസിയേഷൻ ടിവി കൈമാറി
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി "ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് " പദ്ധതി പ്രകാരം കൊല്ലം റൂറൽ ജില്ലയിലുടനീളം 10 ടിവികൾ വാങ്ങി നൽകുന്നതിന്‍റെ ഭാഗമായാണ് ടി വി നൽകിയത്. ജില്ലാ ട്രഷറർ സാജു, ജില്ലാ ജോയിന്‍റ് സെക്രട്ടറി പി.കൃഷ്ണകുമാർ, സുരേഷ്, അനസ് തുടങ്ങിയ പൊലീസ് സംഘടനാ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.