കൊല്ലം: ഗണേഷ് കുമാർ എംഎൽഎക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിക്ഷേധിച്ച് കേരള കോൺഗ്രസ് ബിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഓഫീസിലേക്കായിരുന്നു മാർച്ച്. എംപി ഓഫീസിന് നൂറ് മീറ്റർ അകലെയായി പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
എംപി ഓഫീസിന് നൂറ് മീറ്റർ അകലെയായി പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു
കൊടികുന്നിൽ സുരേഷ് എംപിയുടെ ഓഫീസിലെക്ക് കേരള കോൺഗ്രസ് ബിയുടെ പ്രതിഷേധ മാർച്ച്
കേരളാ കോൺഗ്രസ് ബിയെ ഈർക്കിൽ പാർട്ടിയെന്ന് അവഹേളിച്ച കൊടിക്കുന്നില്‍ സുരേഷിനുള്ള താക്കീതാണിതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത കേരള കോൺഗ്രസ് ബി ജില്ലാ സെക്രട്ടറിയും കൊല്ലം നഗരസഭ ചെയർമാനുമായ എ.ഷാജു പറഞ്ഞു. കൊട്ടാരക്കരയിലെ കോൺഗ്രസ് ഭവനിലേക്ക് നടത്താൻ തീരുമാനിച്ചിരുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് എംപി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.