കൊല്ലം: കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലെത്തിക്കാന്‍ പോയ ടൂറിസ്റ്റ് ബസുകൾ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നു. നാനൂറോളം ബസുകളാണ് അസമിലും,ബംഗാളിലുമായിട്ടുളളത്. ബസ് ജീവനക്കാരെ ഏജന്‍റുമാർ കമ്പളിപ്പിച്ചെന്നാണ് പരാതി.
അതിഥി തൊഴിലാളികളുമായി പോയ ബസുകൾ ഉത്തരേന്ത്യയില്‍ കുടുങ്ങി - -stuck-in-other-states
നാനൂറോളം ബസുകളാണ് അസമിലും ബംഗാളിലുമായി തിരിച്ചുവരാൻ ആകാതെ കുടുങ്ങിക്കിടക്കുന്നത്.

അതിഥി തൊഴിലാളികളുമായി പോയ ബസുകൾ ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നു
അതിഥി തൊഴിലാളികളുമായി പോയ ബസുകൾ ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നു
കൂടുതൽ വായനയ്ക്ക്:കൊവിഡ് വ്യാപനം; ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു
എന്നാൽ കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമായതോടെ നാട്ടിലേക്ക് പോയ തൊഴിലാളികൾ മടങ്ങി വരാൻ മടിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉടനടി വരുന്നില്ലെന്നും ഉറപ്പിച്ചു. മടക്കയാത്രയ്ക്ക് ആളില്ലാതെ അസമിലും ബംഗാളിലും കുടുങ്ങിയ ബസുകളെ ഏജന്‍റുമാരും കൈവിട്ടു. ഇതോടെ പലരും രണ്ട് മാസത്തിലേറെയായി ബസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. തങ്ങളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.