കേരളം

kerala

ETV Bharat / state

ഓഫീസില്‍ അതിക്രമിച്ച് കയറി ആക്രമണം; ദുരൂഹതയെന്ന് കെ.ബി.ഗണേഷ്‌ കുമാർ - കെബി ഗണേഷ്‌ കുമാർ എംഎല്‍എ

വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് ഗണേഷ് കുമാറിന്‍റെ ഓഫീസില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്.

KB Ganesh Kumar  pathanapuram office attack  പത്തനാപുരത്തെ ഓഫീസില്‍ അതിക്രമിച്ചു കയറി  ഓഫീസില്‍ അതിക്രമിച്ച് കയറി ആക്രമണം  kb ganesh kumar pathanapuram office  കെബി ഗണേഷ്‌ കുമാർ  കെബി ഗണേഷ്‌ കുമാർ എംഎല്‍എ  കെ ബി ഗണേഷ്‌ കുമാർ
ഓഫീസില്‍ അതിക്രമിച്ച് കയറി ആക്രമണം; ദുരൂഹതയെന്ന് കെ.ബി ഗണേഷ്‌ കുമാർ

By

Published : Jul 16, 2021, 8:24 PM IST

കൊല്ലം: മാരകയുധങ്ങളുമായി എത്തിയ ആള്‍ തന്നെ ആക്രമിക്കാനാണ് എത്തിയതെന്ന് സംശയിക്കുന്നതായി കെ.ബി.ഗണേഷ്‌കുമാർ എംഎല്‍എ. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഒരു മാനസികരോഗി ഗണേഷ് കുമാറിനെ ആക്രമിച്ച് കൊന്നാൽ കേസ് ഉണ്ടാവില്ല എന്നുള്ള കണക്കുകൂട്ടലിൽ ബോധപൂർവ്വം ആരോ നടത്തിയതാണിതെന്നും എംഎൽഎ പ്രതികരിച്ചു.

ഇന്ന്(ജൂലൈ 16) പുലര്‍ച്ചെയാണ് ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ ഓഫീസില്‍ അതിക്രമിച്ചു കയറിയ ആള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ കമുകുംചേരി സ്വദേശിയായ ഒരാള്‍ പിടിയിലായിട്ടുണ്ട്. അഗ്നിശമന സേനയും പൊലീസും ഇയാളെ പിടികൂടാൻ എത്തിയെങ്കിലും ഓഫീസിന് മുകളിൽ കയറി ഭീഷണി മുഴക്കി.

ഓഫീസില്‍ അതിക്രമിച്ച് കയറി ആക്രമണം; ദുരൂഹതയെന്ന് കെ.ബി.ഗണേഷ്‌ കുമാർ

തുടര്‍ന്ന് ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്തു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Also Read: ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ്; കടകൾക്ക് തുറന്ന് പ്രവർത്തിക്കാം

ABOUT THE AUTHOR

...view details