കൊല്ലം: പത്തനാപുരത്ത് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. താലൂക്ക് ആശുപത്രി യാഥാര്‍ത്ഥ്യം ആക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി - കെഎസ്‌യു മാര്‍ച്ച്
താലൂക്ക് ആശുപത്രി യാഥാര്‍ത്ഥ്യം ആക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്
കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി പൊലീസ്
ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും ഇത് തള്ളിമാറ്റി മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാന്‍, കെഎസ്‌യു സെക്രട്ടറി യദുകൃഷ്ണന്‍ എന്നിവര്‍ക്ക് ലാത്തി ചാർജിൽ പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Last Updated : Jun 9, 2020, 4:55 PM IST