യൂത്ത് കോണ്‍ഗ്രസിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ - കെ ബി ഗണേശ് കുമാര്‍ എംഎല്‍എ
താനും പാര്‍ട്ടിയും യുഡിഎഫ് വിട്ടതിന്‍റെ വൈരാഗ്യം തീര്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് എംഎല്‍എ പറഞ്ഞു
കൊല്ലം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തനിക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. താനും പാര്‍ട്ടിയും യുഡിഎഫ് വിട്ടതിന്‍റെ വൈരാഗ്യം തീര്‍ക്കുകയാണ് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ അക്രമത്തിന്‍റെ പാതയില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധവും ആക്രമണങ്ങളും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഗണേഷ് കുമാർ ആരോപിച്ചു.