കൊവിഡ് പരിശോധനക്ക് സഹായമൊരുക്കി കെ.ബി ഗണേഷ് കുമാർ എം.എൽ.എ
കൊവിഡ് പരിശോധനക്ക് സഞ്ചരിക്കുന്ന പരിശോധന ലാബ് സജ്ജമാക്കിയാണ് കെ.ബി ഗണേഷ് കുമാർ സഹായമൊരുക്കിയത്
കൊല്ലം: കൊവിഡ് രോഗനിർണയത്തിന് പരിശോധനാ കേന്ദ്രങ്ങൾ തേടിപ്പോകാതെ രോഗബാധിതരുടെ അടുത്തെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവർത്തനസജ്ജമായി. വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചിലവഴിച്ച് കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയാണ് ടെസ്റ്റിംഗ് ലാബ് സജ്ജമാക്കിയത്. ലാബിൽ ആന്‍റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്താനാകും. കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്കുള്ള ശക്തമായ പിന്തുണയാണ് സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബെന്ന് കെ.ബി ഗണേഷ് കുമാർ.എം.എൽ.എ പറഞ്ഞു. സുരക്ഷിതമായി ഒരേസമയം രണ്ട് പേർക്ക് പരിശോധന നടത്താൻ കഴിയും. സ്രവ ശേഖരണത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഡെന്‍റൽ ഡോക്ടർ, ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്സ് എന്നിവരുടെ സേവനം ആഴ്ചയിൽ ആറുദിവസം ലഭ്യമാകും. തോട്ടം തൊഴിലാളികളും അതിഥിതൊഴിലാളികളും ഏറെയുള്ള ജില്ലയിലെ രോഗനിർണയ പ്രവർത്തനങ്ങൾക്ക് ഈ സംരംഭം ശക്തിപകരും.