കേരളം

kerala

ETV Bharat / state

കരുനാഗപ്പള്ളിയിലും ഓച്ചിറയിലും കർശന നിയന്ത്രണം - കരുനാഗപ്പള്ളി

കൊവിഡ് സ്ഥിരീകരിച്ച ആന്ധ്ര സ്വദേശി കരുനാഗപ്പള്ളിയിൽ രണ്ട് ദിവസം താമസിച്ച സാഹചര്യത്തിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് പരിധിയിലും കരുനാഗപ്പള്ളി നഗരസഭയിലെ ഏഴ് വാർഡുകളിലും നിരോധനാജ്ഞക്ക് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ആരോഗ്യ വകുപ്പ്  ജീവനക്കാർ  പ്രതിരോധ പ്രവർത്തനം  നഗരസഭ  കരുനാഗപ്പള്ളി  ആന്ധ്ര സ്വദേശികളായ ഡ്രൈവറും ക്ലീനറും
കരുനാഗപ്പള്ളിയിലും ഓച്ചിറയിലും കർശന നിയന്ത്രണം

By

Published : May 1, 2020, 5:08 PM IST

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കരുനാഗപ്പള്ളിയിലും ഓച്ചിറയിലും കർശന നിയന്ത്രണം. കൊവിഡ് സ്ഥിരീകരിച്ച ആന്ധ്ര സ്വദേശി കരുനാഗപ്പള്ളിയിൽ രണ്ട് ദിവസം താമസിച്ച സാഹചര്യത്തിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് പരിധിയിലും കരുനാഗപ്പള്ളി നഗരസഭയിലെ ഏഴ് വാർഡുകളിലും നിരോധനാജ്ഞക്ക് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 14 ആരോഗ്യ വകുപ്പ് ജീവനക്കാരും ഓച്ചിറ ഓംകാരം സത്രത്തിലെ 35 പേരും നിരീക്ഷണത്തിലാണ്.

കരുനാഗപ്പള്ളിയിലും ഓച്ചിറയിലും കർശന നിയന്ത്രണം

ഇന്ന് മുതൽ ഇടറോഡുകൾ പൂർണമായും അടക്കും. ജില്ല വിട്ട് വരുന്നവരെ നീരീക്ഷണത്തിൽ പാർപ്പിക്കും. ആന്ധ്ര സ്വദേശികളായ ഡ്രൈവറും ക്ലീനറും താമസിച്ചത് ഓച്ചിറ സത്രത്തിലാണ്. ഓച്ചിറ ക്ഷേത്ര മൈതാനത്തേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചതായും കൊവിഡ് സ്ഥിരീകരിച്ച ആളും സഹായിയും താമസിച്ച മുറികൾ മൂന്ന് ദിവസം അടച്ചിട്ടശേഷം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അണുവിമുക്തമാക്കുമെന്നും ഓച്ചിറ സാമൂഹ്യആരോഗ്യകേന്ദ്രം ഓഫീസർ ഡോ.സുനിൽകുമാർ അറിയിച്ചു. ഇവർ സഞ്ചരിച്ച വാഹനം കരുനാഗപ്പള്ളി ഫയർഫോഴ്‌സ് അണുവിമുക്തമാക്കി.

ABOUT THE AUTHOR

...view details