കേരളം

kerala

ETV Bharat / state

കരുനാഗപ്പള്ളിയിലെ തോൽവി:  സി.പി.എമ്മിനെ വിമർശിച്ച് സി.പി.ഐ അന്വേഷണ റിപ്പോര്‍ട്ട് - സ്ഥാനാർഥിക്കും സിപിഎമ്മിനുമെതിരെ വിമർശനം

സിപിഐ ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി ജി.ലാലു, ജില്ല എക്‌സിക്യൂട്ടീവ് അംഗം ജി.ബാബു, ജില്ല കൗൺസിൽ അംഗം സി.അജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് കരുനാഗപ്പള്ളിയിലെ തോൽവി അന്വേഷിച്ചത്

Karunagapally election failure  CPI Investigation report  Investigation report against CPI and CPM  കരുനാഗപ്പള്ളിയിലെ തോൽവി  സിപിഐ, സിപിഎമ്മിനെതിരെ അന്വേഷണ റിപ്പോർട്ട്
കരുനാഗപ്പള്ളിയിലെ തോൽവി: സിപിഐ, സിപിഎമ്മിനെതിരെ അന്വേഷണ റിപ്പോർട്ട്

By

Published : Feb 4, 2022, 2:27 PM IST

കൊല്ലം:കരുനാഗപ്പള്ളി നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനും പാർട്ടി സ്ഥാനാർഥിയ്ക്കുമെതിരെ സിപിഐയുടെ അന്വേഷണ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയത് ദോഷം ചെയ്‌തതായും കണ്ടെത്തൽ. റിപ്പോർട്ട് സിപിഐ ജില്ല കമ്മിറ്റി യോഗം ചർച്ച ചെയ്യും.

സിപിഐ ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി ജി.ലാലു, ജില്ല എക്‌സിക്യൂട്ടീവ് അംഗം ജി.ബാബു, ജില്ല കൗൺസിൽ അംഗം സി.അജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് കരുനാഗപ്പള്ളിയിലെ തോൽവി അന്വേഷിച്ചത്.

സിപിഎമ്മിനെതിരെ വിമർശനം

സിപിഎമ്മിന്‍റെ പ്രവർത്തകരും നേതാക്കളും ആത്മാർഥതയില്ലാത്ത പ്രവർത്തനമാണ് കരുനാഗപ്പള്ളിയിൽ കാഴ്‌ച വച്ചതെന്നാണ് അന്വേഷണ കമ്മിഷൻ്റെ പ്രധാന കണ്ടെത്തൽ. തോൽവിയുടെ പേരിൽ സിപിഎം തരം താഴ്ത്തിയ നേതാവ് പി.ആർ വസന്തനെ സിപിഐയും കുറ്റപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റായിരുന്ന പി.ആർ.വസന്തനും, സെക്രട്ടറി സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ആർ.സോമൻ പിള്ളയും തമ്മിൽ ആശയവിനിമയവും ഏകോപനവും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി സ്ഥാനാർഥി ആർ.രാമചന്ദ്രൻ നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ചതും ഇദ്ദേഹത്തിൻ്റെ തൻ പ്രമാണിത്തവും അമിത ആത്മവിശ്വാസവുമെല്ലാം തിരിച്ചടിയായി.

സിപിഐ ഭരിക്കുന്ന കരുനാഗപ്പള്ളി ഭൂപണയ ബാങ്കിൽനിന്ന് യുഡിഎഫ് സ്ഥാനാർഥി സി.ആർ മഹേഷിന്‍റെ പേരിൽ ജപ്‌തി നടപടി ഉണ്ടാകുമെന്ന പ്രചാരണം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിഷയമാക്കിയതും ദോഷം ചെയ്‌തു. സിപിഐ ജില്ല എക്‌സിക്യൂട്ടീവിലും ജില്ല കമ്മിറ്റിയിലും അന്വേഷണ റിപ്പോർട്ട് ചർച്ചയാകും. അതേ സമയം പാർട്ടി സമ്മേളനങ്ങൾ ആസന്നമായ പശ്ചാത്തലത്തിൽ റിപ്പോർട്ടിന് മേൽ കടുത്ത നടപടി ഉണ്ടായേക്കില്ല.

ALSO READ:തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ടുപേര്‍ക്ക് വേട്ടേറ്റു

ABOUT THE AUTHOR

...view details