കൊല്ലം :കർക്കടകത്തിന് ആധ്യാത്മികത നിറയ്‌ക്കുന്ന മാസാചരണത്തിന് ഇന്ന് തുടക്കം. രാമായണ പാരായണത്തിലൂടെ മനസിനെ ശുദ്ധമാക്കാന്‍ കൂടിയുള്ള മാസമാണ് ഹൈന്ദവ വിശ്വാസികള്‍ക്ക് കർക്കടകം. കുളിച്ച് ശുദ്ധിവരുത്തി രാമായണം വായിക്കുന്നത് പുണ്യം ലഭിക്കാനുതകുമെന്നാണ് വിശ്വാസം.
പിതൃതർപ്പണത്തിന് കൂടിയുള്ളതാണ് ഈ മാസം. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെ വിശ്വാസം. കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ ‘പഞ്ഞമാസം’ എന്നും വിളിക്കപ്പെടുന്നു. രോഗസാധ്യതകള്‍ ഏറെയുള്ള മാസമായും കണക്കാക്കപ്പെടുന്നു.