കൊല്ലം: കൊല്ലം പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കൊവിഡ് രോഗികൾക്ക് സാന്ത്വനമായി കല്ലട സൗഹൃദം കൂട്ടായ്‌മ. പഞ്ചായത്തിലെ കണ്ടൈൻമെന്‍റ് സോണുകളിൽ പച്ചക്കറി, പലവ്യഞ്ജനം, മീൻ, പാൽ അടക്കമുള്ള ഭക്ഷണ പദാർഥങ്ങൾ അടങ്ങിയ 500ൽ അധികം കിറ്റുകൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്തതു.
കൊവിഡ് രോഗികൾക്ക് സാന്ത്വനമേകി കല്ലട സൗഹൃദം കൂട്ടായ്‌മ - Mask
കണ്ടൈൻമെന്‍റ് സോണുകളിൽ പച്ചക്കറി, പലവ്യഞ്ജനം, മീൻ, പാൽ അടക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ 500ൽ അധികം കിറ്റുകൾ കൂട്ടായ്‌മ വിതരണം ചെയ്തു
![കൊവിഡ് രോഗികൾക്ക് സാന്ത്വനമേകി കല്ലട സൗഹൃദം കൂട്ടായ്മ Kallada Friendship Association കൊവിഡ് കല്ലട സൗഹൃദം കൂട്ടായ്‌മ കണ്ടൈൻമെന്‍റ് സോണ്‍ പിപിഇ കിറ്റ് മാസ്ക് സാനിട്ടൈസർ PPE KIT Mask പൾസ് ഓക്സീ മീറ്റർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11956643-thumbnail-3x2-kallada.jpg)
READ MORE:സംസ്ഥാനത്ത് 19894 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97
ഇവ കൂടാതെ മരുന്നുകൾ, പിപിഇ കിറ്റ്, മാസ്ക്, സാനിട്ടൈസർ, 10 പൾസ് ഓക്സീ മീറ്ററുകൾ എന്നിവയും വിതരണം ചെയ്‌തു. പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കല്ലട സൗഹൃദം കൂട്ടായ്മ പ്രസിഡന്‍റ് വിനോജ് സുരേന്ദ്രനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഇവ ഏറ്റുവാങ്ങി. കൂടാതെ ഒരുലക്ഷത്തിഇരുപതിനായിരം രൂപയുടെ ചികിത്സാ സഹായവും കൈമാറിയിട്ടുണ്ട്. ചടങ്ങിൽ എല്ലാ വാർഡ് മെമ്പർമാരും കല്ലട സൗഹൃദം പ്രവർത്തകരും പങ്കെടുത്തു.