കൊല്ലം: കളിയിക്കാവിളയിൽ എ.എസ്.ഐ വിൽസണിനെ വെടിവച്ചുകൊന്ന സംഭവത്തിൽ തെന്മലയില്‍ നിന്ന് നാല് പേർ പിടിയിൽ. ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ട് പങ്കെടുത്തയാളാണെന്നും കണ്ടെത്തി. തെന്മലയില്‍ നിന്ന് കൊല്ലം റൂറൽ പൊലീസും തമിഴ്‌നാട് ക്യു ബ്രാഞ്ചും ചേർന്നാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
കളിയിക്കാവിള കൊലപാതകം; നാല് പേര്‍ കൊല്ലത്ത് പിടിയില്‍ - നാല് പേര്‍ പിടിയില്‍
തെന്മലയില്‍ നിന്ന് കൊല്ലം റൂറൽ പൊലീസും തമിഴ്‌നാട് ക്യു ബ്രാഞ്ചും ചേർന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. പിടിയിലായവരെ തമിഴ്‌നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
![കളിയിക്കാവിള കൊലപാതകം; നാല് പേര്‍ കൊല്ലത്ത് പിടിയില്‍ kaliyikkavila murder kaliyikkavila asi murder asi wilson കളിയിക്കാവിള കൊലപാതകം കളിയിക്കാവിള എഎസ്ഐ വിൽസൺ നാല് പേര്‍ പിടിയില്‍ തെൻമല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5687488-thumbnail-3x2-k.jpg)
വെടിവയ്പ്പിന് ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. ആദ്യം സഞ്ചരിച്ച കാർ ഉപേക്ഷിച്ച് ടിഎൻ 22 സികെ 1377 രജിസ്ട്രേഷൻ നമ്പരുള്ള കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. തെന്മല കടന്ന് കഴുതരുട്ടിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച സംഘത്തെ തെന്മല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. ആയുധങ്ങൾ കയ്യിലുണ്ടെന്ന സംശയത്തെ തുടർന്ന് നേരിട്ടുള്ള ആക്രമണം പൊലീസ് ഒഴിവാക്കി. പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജങ്ഷനിലെത്തിയ സംഘത്തെ കേരള-തമിഴ്‌നാട് പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടികൂടുകയായിരുന്നു. ഇവർ തിരികെ വരുമ്പോൾ രക്ഷപ്പെടാതിരിക്കാന്‍ ദേശീയപാതയിൽ ലോറി കുറുകെയിട്ട് ഗതാഗതം തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്‌നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.