കേരളം

kerala

ETV Bharat / state

കടവൂര്‍ ജയന്‍ വധക്കേസ്‌; പ്രതികള്‍ക്ക് ജീവപര്യന്തം - Life imprisonment

കൊല്ലം ജില്ലാ സെഷന്‍സ്‌ ജഡ്‌ജ്‌ സുരേഷ്‌ കുമാറാണ് വിധി പ്രസ്‌താവിച്ചത്.

kadavoor jayan  കടവൂര്‍ ജയന്‍ വധക്കേസ്‌; പ്രതികള്‍ക്ക് ജീവപര്യന്തം  കടവൂര്‍ ജയന്‍ വധക്കേസ്‌  പ്രതികള്‍ക്ക് ജീവപര്യന്തം  kadavoor jayan murder case  Life imprisonment  കൊല്ലം
കടവൂര്‍ ജയന്‍ വധക്കേസ്‌; പ്രതികള്‍ക്ക് ജീവപര്യന്തം

By

Published : Aug 7, 2020, 12:50 PM IST

Updated : Aug 7, 2020, 1:13 PM IST

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്‌. കൊല്ലം ജില്ലാ സെഷന്‍സ്‌ ജഡ്‌ജ്‌ സുരേഷ്‌ കുമാറാണ് വിധി പ്രസ്‌താവിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം ഓരോ പ്രതികൾക്കും 71500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കേസിലെ 7, 8, 9 പ്രതികൾ ആയുധം ഉപയോഗിക്കാത്തതിനാൽ 148 ഐപിസി വകുപ്പ് പ്രകാരമുള്ള ശിക്ഷയുണ്ടാവില്ല. കായംകുളം കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുള്ള പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കോടതി മുമ്പാകെ ഹാജരാക്കിയത്.

കടവൂര്‍ ജയന്‍ വധക്കേസ്‌; പ്രതികള്‍ക്ക് ജീവപര്യന്തം
2012 ഫെബ്രുവരി ഏഴിനാണ് കടവൂർ ജങ്ഷനിൽ വച്ച് ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ ജയന്‍ കൊല്ലപ്പെടുന്നത്. 2020 ഫെബ്രുവരിയിൽ പ്രതികളെ ജീവപര്യന്തം തടവിന് സെഷൻസ് ജഡ്‌ജി ശിക്ഷ വിധിച്ചിരുന്നെങ്കിലും കേസിൽ അന്തിമ വാദം പറയാൻ അവസരം ലഭിച്ചില്ലെന്നാരോപിച്ച് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ സമര്‍പ്പിച്ചു. തുടര്‍ന്ന് അന്തിമ വാദം കേട്ട ശേഷമാണ് കോടതി വിധി.
Last Updated : Aug 7, 2020, 1:13 PM IST

ABOUT THE AUTHOR

...view details