കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും കൊല്ലം ജില്ലാ അഡീ. സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ ഓരോ ലക്ഷം രൂപ വീതം പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധികം ശിക്ഷ അനുഭവിക്കണം. ഈ തുക കൊല്ലപ്പെട്ട ജയന്‍റെ അമ്മക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഒമ്പത് പ്രതികൾക്കെതിരെയും കൊലക്കുറ്റം നിലനിൽക്കുമെന്ന് ജനുവരി ഒന്നാം തീയതി കോടതി വിധിച്ചിരുന്നു. എന്നാല്‍ കോടതിയിൽ ഹാജരാകാതെ ഒളിവിൽപോയ പ്രതികളുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ച കോടതി വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
കടവൂർ ജയൻ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍
ആര്‍. എസ്. എസ് പ്രവര്‍ത്തകനായ ജയന്‍ സംഘടന വിട്ടതിന്‍റെ വൈരാഗ്യത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയാണ് കൊല നടത്തിയത്.
പ്രതികൾക്കായി തെരച്ചിൽ തുടരുന്നതിനിടെ തിങ്കളാഴ്‌ച രാവിലെയാണ് ഒമ്പത് പേരും നാടകീയമായി അഞ്ചാലുംമൂട് സ്റ്റേഷനിൽ കീഴടങ്ങിയത്. 2012 ഫെബ്രുവരി ഏഴിനാണ് രാജേഷ് എന്ന കടവൂർ ജയന്‍ കൊല്ലപ്പെടുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജയന്‍ സംഘടന വിട്ടതിന്‍റെ വൈരാഗ്യത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയാണ് കൊല നടത്തിയത്.
ജി. വിനോദ് (36), ജി. ഗോപകുമാർ (36), സുബ്രഹ്മണ്യൻ (39), പ്രിയരാജ് (39), പ്രണവ് (29), എസ്. അരുൺ (34), രജനീഷ് (31), ദിനരാജ് (31), ആർ.ഷിജു (36) എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.