കൊല്ലം:കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭര്‍തൃ പിതാവിനെ ആരോപണവുമായി ബന്ധുക്കൾ. സ്‌ത്രീധനത്തെച്ചൊല്ലി ഭർതൃ പിതാവിന്‍റെ മാനസികപീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്‌തതെന്നാണ് ആരോപണം. പവിത്രേശ്വരം ചെറുപൊയ്‌ക കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്‍റെയും ശശികലയുടെയും മകള്‍ രേവതിയാണ് വ്യാഴാഴ്‌ച രാവിലെ പത്തരയോടെ ആത്മഹത്യ ചെയ്‌തത്. യുവതിയെ ഉടന്‍തന്നെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ബന്ധുക്കളുടെ ആരോപണം
2020 ഓഗസ്റ്റ് 30നാണ് സൈജുവിന്‍റെയും രേവതിയുടെയും വിവാഹം നടക്കുന്നത്. കൊവിഡിനെ തുടർന്ന് വിവാഹം നീട്ടിവക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സൈജുവിന്‍റെ വീട്ടുകാരുടെ നിർബന്ധപ്രകാരം വിവാഹം പെട്ടെന്ന് തന്നെ നടത്തുകയായിരുന്നു. ആഴ്‌ചകൾക്ക് ശേഷം സൈജു വിദേശത്തേക്ക് ജോലിക്കായി മടങ്ങി. തുടർന്ന് ഭർതൃപിതാവ് സ്‌ത്രീധനത്തിന്‍റെ പേരിൽ രേവതിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭർതൃ പിതാവിനെപ്പറ്റി യുവതി സ്വന്തം വീട്ടിൽ പരാതിപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് അന്വേഷണം ആരംഭിച്ചു.
ആറ്റിലേക്ക് ചാടി യുവതിയുടെ ആത്മഹത്യ; ഭര്‍തൃ പിതാവിനെതിരെ ബന്ധുക്കള്‍ സ്‌ത്രീധനത്തെ ചൊല്ലി മാനസിക പീഡനം
കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിക്കുമായിരുന്നു. ഒടുവില്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹ ധനസഹായം 70000 രൂപ കൊണ്ട് ശശികല മകള്‍ക്ക് സ്വര്‍ണ കൊലുസ് വാങ്ങി നല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. രേവതി ഭര്‍ത്താവിന് അവസാനമായി അയച്ച വാട്സ് ആപ്പ് മെസേജിലും ഭര്‍തൃപിതാവിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണെന്നാണ് ബന്ധുക്കള്‍ പറയുന്നു.
വ്യാഴാഴ്‌ച പത്തരയോടെ ആത്മഹത്യ
അടുത്ത ദിവസങ്ങളിൽ രേവതി കൂട്ടുകാരിയുമൊത്ത് കുടുംബ വീട്ടിലെത്തിയിരുന്നു. കൂട്ടുകാരി കൂടെയുണ്ടായിരുന്നതിനാല്‍ ഭര്‍തൃവീട്ടിലെ കാര്യങ്ങള്‍ സംസാരിക്കാനായില്ല. വ്യാഴാഴ്‌ച രാവിലെ 10ഓടെ വിദേശത്തുനിന്ന് സൈജു ശശികലയെ വിളിച്ച് രേവതി ഫോണ്‍ എടുക്കുന്നില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ശശികല സൈജുവിന്‍റെ വീട്ടിലെത്തി. വീട്ടിൽ നിന്നിറങ്ങി പുറത്തേക്ക് പോയെന്നായിരുന്നു ഭർതൃ വീട്ടുകാരുടെ മറുപടി. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു രേവതിയുടെ മരണവിവരം ശശികല അറിയുന്നത്.
READ MORE:കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ