കേരളം

kerala

ETV Bharat / state

സ്‌കൂൾ കാലാവസ്ഥ പ്രവചന കേന്ദ്രം ഉദ്‌ഘാടനം ചെയ്‌ത് മന്ത്രി വി ശിവന്‍കുട്ടി - സ്‌കൂൾ കാലാവസ്ഥ പ്രവചന കേന്ദ്രം

വിദ്യാർഥികളിൽ ഭൂമിശാസ്‌ത്ര വിഷയത്തോടുള്ള അഭിരുചിയും സാമൂഹ്യപ്രതിബദ്ധതയും വളർത്തുന്നതിന് ഇത്തരം പദ്ധതികൾ സഹായകരമാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

School Weather Forecast Center inaugurated  Kadakkal Vayala Higher Secondary School  സ്‌കൂൾ കാലാവസ്ഥ പ്രവചന കേന്ദ്രം  കടക്കൽ വയല ഹയർസെക്കന്‍ഡറി സ്‌കൂള്‍
സ്‌കൂൾ കാലാവസ്ഥ പ്രവചന കേന്ദ്രം ഉദ്‌ഘാടനം ചെയ്‌ത് മന്ത്രി വി ശിവന്‍കുട്ടി

By

Published : Jun 13, 2022, 4:11 PM IST

കൊല്ലം:രാജ്യത്തെ ആദ്യ സ്‌കൂൾ കാലാവസ്ഥ പ്രവചന കേന്ദ്രം കൊല്ലം കടക്കൽ വയല ഹയർസെക്കന്‍ഡറി സ്‌കൂളിൽ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂൾ വെതർ സ്റ്റേഷൻ വഴി കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി അറിയാനാകുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂൾ കാലാവസ്ഥ പ്രവചന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഭൂമിശാസ്‌ത്രം മുഖ്യവിഷയമായിട്ടുള്ള സംസ്ഥാനത്തെ 240 സ്‌കൂളുകളിലാണ് ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. മഴയുടെ തോത് അളക്കുന്നതിനുള്ള മഴമാപിനി, അന്തരീക്ഷ താപനില അറിയുന്നതിന് തെർമോമീറ്ററുകൾ, ആർദ്രത അളക്കുന്നതിനുള്ള വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ എന്നിങ്ങനെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ശാസ്‌ത്രീയ ഉപകരണങ്ങളാണ് സ്‌കൂള്‍ വെതർ സ്റ്റേഷനിലുമുള്ളത്.

വിദ്യാർഥികളിൽ ഭൂമിശാസ്‌ത്ര വിഷയത്തോടുള്ള അഭിരുചിയും സാമൂഹ്യപ്രതിബദ്ധതയും വളർത്തുന്നതിന് ഇത്തരം പദ്ധതികൾ സഹായകരമാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷയായി. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ ഡാനിയൽ മാർഗരേഖ പ്രകാശനം ചെയ്‌തു.

ABOUT THE AUTHOR

...view details