കൊല്ലം:കടയ്ക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ അഖിൽ മരിച്ചത് വിഷാംശം ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒപ്പം മദ്യം കഴിച്ച സുഹൃത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് അഖിലിന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായത്.
പൊലീസുകാരന്‍റെ മരണം; വിഷം ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഒപ്പം മദ്യം കഴിച്ച സുഹൃത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് അഖിലിന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായത്.
വിഷാംശം ഉള്ളിൽ ചെന്നാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എന്തു തരം വിഷമാണെന്ന് രാസപരിശോധനക്ക് ശേഷമേ വ്യക്തമാകൂ. ഇതിനായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചു. ഒപ്പം മദ്യം കഴിച്ച സുഹൃത്ത് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ വൈകിട്ട് ഡയാലിസിസിന് വിധേയനാക്കി. മദ്യം കഴിച്ച മൂന്നാമത്തെയാൾ ആശുപത്രി വിട്ടു.
അതേസമയം മദ്യം എത്തിച്ച വിഷ്ണുവിനെ മദ്യപിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തൊട്ടടുത്തുള്ള വീട്ടിൽ നിന്നും രണ്ടു കുപ്പി വ്യാജമദ്യവും കണ്ടെടുത്തു. വിഷ്ണുവിന് വ്യാജമദ്യ വിൽപ്പന ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. ഇയാൾക്ക് സ്പിരിറ്റ് ലഭിച്ച വർക്കല ആശുപത്രിയിൽ പൊലീസ് തെളിവെടുപ്പ് നടത്തി.