കൊല്ലം:ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കൊല്ലത്ത് ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്കിട്ടരാമനെ പിന്തുണച്ചതിനൊപ്പം സംസ്ഥാന സര്‍ക്കാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അട്ടപ്പാടി മധു കേസിൽ സാക്ഷികള്‍ കൂറുമാറിയത് സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയോടെ ആണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ദയനീയ പരാജയമാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ അസ്തിത്വം തന്നെ നശിച്ചു.