കൊല്ലം:നിരവധി ജോലി തട്ടിപ്പ് കേസുകളിലെ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് വടകര സ്വദേശി സുരേഷിനെയാണ് ശാസ്‌താംകോട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. ഫെഡറൽ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 11.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്നും ശാസ്‌താംകോട്ട സ്റ്റേഷൻ പരിധിയിൽ തന്നെ കൂടുതൽ പേരെ ഇയാളും സംഘവും പറ്റിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിചേർത്തു.
ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ - കൊഴിക്കോട് ജോലി തട്ടിപ്പ്
കേരളത്തിലാകമാനം പ്രതികൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളതിനാൽ കൂടുതൽ ആളുകൾ കേസിലുൾപെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയകേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ
ഫെഡറൽ ബാങ്കിൽ പ്യൂൺ ജോലി വാഗ്‌ദാനം ചെയ്‌ത് 2 ലക്ഷം രൂപ, എയർപോർട്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 13 ലക്ഷം രൂപ, മിലിട്ടറി ജോലി വാഗ്‌ദാനം ചെയ്‌ത് 6 ലക്ഷം രൂപ എന്നിങ്ങനെ വിവിധ ജോലികൾ വാഗ്‌ദാനം ചെയ്‌ത് 47.25 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. ഈ കേസിലെ മറ്റ് പ്രതികളെയെല്ലാം മുൻപ് അറസ്റ്റ് ചെയ്‌തിരുന്നുവെന്നും കേരളത്തിലാകമാനം പ്രതികൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളതിനാൽ കൂടുതൽ ആളുകൾ കേസിലുൾപെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.