കൊല്ലം: നാലാം ഘട്ട ലോക് ഡൗണിൽ ഇളവ് ലഭിച്ചതോടെ ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള മേഖലകളിൽ സ്വർണക്കടകൾ തുറന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് കടകളുടെ പ്രവർത്തനം. കൊല്ലത്ത് രാവിലെ തന്നെ സ്വർണ കടകൾക്ക് മുന്നിൽ ആവശ്യക്കാർ എത്തിത്തുടങ്ങി. സാനിറ്റൈസര്‍ നല്‍കിയും ശരീരോഷ്മാവ്പരിശോധിച്ചതിനും ശേഷമാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
സംസ്ഥാനത്ത് സ്വർണക്കടകൾ തുറന്നു; ആദ്യ ദിനം ജനത്തിരക്ക് - jewellery open in kerala
സാനിറ്റൈസര്‍ നല്‍കിയും ശരീരോഷ്മാവ് പരിശോധിച്ചതിനും ശേഷമാണ് ആവശ്യക്കാരെ സ്വര്‍ണക്കടകളിലേക്ക് പ്രവേശിപ്പിക്കുന്നത്
സ്വർണക്കടകൾ
വിവാഹത്തിനായും വിവാഹത്തിന് മുന്നോടിയായുള്ള ബുക്കിങിനുമായാണ് കൂടുതൽ പേരും എത്തുന്നത്. സാമൂഹിക അകലം പാലിച്ച് മാത്രമാണ് വിൽപന. അക്ഷയതൃതീയ പ്രമാണിച്ചും കടകളിൽ തിരക്ക് ഏറുന്നുണ്ട്. വിഷുവിനും റമദാനും അക്ഷയതൃതീയ ദിവസങ്ങളിലും വലിയ കച്ചവടം നടക്കേണ്ടിയിരുന്നതാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. അപ്രതീക്ഷിത ലോക്ക് ഡൗണും സ്വർണ വിലയിലെ വ്യതിയാനവും കാരണം വലിയ തിരിച്ചടി നേരിട്ടെന്നാണ് വിലയിരുത്തൽ.
Last Updated : May 20, 2020, 5:45 PM IST