കൊല്ലം:കുണ്ടറയിൽ ജെ.മേഴ്‌സിക്കുട്ടിയമ്മ എൽഡിഎഫ് സ്ഥാനാർഥി. കുണ്ടറയിൽ ആറാം അങ്കത്തിനിറങ്ങുന്ന മേഴ്‌സികുട്ടിയമ്മ നിലവിൽ പതിനാലാം നിയമസഭയിലെ മന്ത്രിസഭാ അംഗമാണ്. നിലവിലെ മന്ത്രിസഭയില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയായ ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് കുണ്ടറ നിയമസഭാമണ്ഡലത്തിൽ ഇത് ആറാം ഊഴമാണ്. 1987 ൽ തോപ്പിൽ രവിയെ പരാജയപ്പെടുത്തി കൊണ്ടാണ് കുണ്ടറ മണ്ഡലത്തിൽ മേഴ്‌സിക്കുട്ടിയമ്മ കന്നി അങ്കം കുറിച്ചത്. എന്നാൽ 91ല്‍ യുഡിഎഫിലെ അൽഫോൻസ ജോണിനോട് പരാജയപ്പെട്ടു. 96ല്‍ അൽഫോൺസ ജോണിനെ പരാജയപ്പെടുത്തി വീണ്ടും കുണ്ടറയിൽ നിന്നും നിയമസഭാംഗമായി.
കുണ്ടറയിൽ ജെ.മേഴ്‌സിക്കുട്ടിയമ്മ എൽഡിഎഫ് സ്ഥാനാർഥി - ജെ.മേഴ്‌സികുട്ടിയമ്മ
കുണ്ടറയിൽ ആറാം അങ്കത്തിനിറങ്ങുകയാണ് ഫിഷറീസ് വകുപ്പ് മന്ത്രിയായ ജെ. മേഴ്‌സിക്കുട്ടിയമ്മ
2001ല്‍ കടവൂർ ശിവദാസനോട് വീണ്ടും മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടു. എന്നാൽ 2016ല്‍ യുഡിഎഫിലെ ശക്തനായ സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെ പരാജയപ്പെടുത്തി പതിനാലാം കേരള നിയമസഭയിൽ മന്ത്രിസഭയിലെ ഒരംഗം ആയി മാറി. ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എൻജിനീയറിങ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ആണ് നിലവിൽ ജെ മേഴ്‌സിക്കുട്ടിയമ്മ.
കശുവണ്ടി മേഖലയിലെ തൊഴിലാളി യൂണിയനിൽ സംസ്ഥാനത്തെ പ്രധാന മുഖമായിരുന്ന മേഴ്‌സിക്കുട്ടിയമ്മ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് കൂടിയാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലം കുണ്ടറയിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ മുന്‍നിര്‍ത്തിയാകും മേഴ്‌സിക്കുട്ടിയമ്മയുടെ പ്രധാന പ്രചാരണം.